Skip to main content

SIBF ചിന്ത പബ്ലിഷേഴ്സ് സ്റ്റാള്‍ ഉദ്ഘാടനം

2018 ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിലെ ചിന്ത പബ്ലിഷേഴ്സ് സ്റ്റാള്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം ആര്‍ കൊച്ചുകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, അനില്‍ അമ്പാട്ട്, ചിന്ത ഗോപി, മാസ് ജോയിന്റ് സെക്രട്ടറി വാഹിദ് നാട്ടിക, മാസ് ട്രഷറര്‍ സമീന്ദ്രന്‍, ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ബിജുസോമന്‍, ചിന്ത പബ്ലിഷേഴ്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപിനാരായണന്‍, ശിവപ്രസാദ്, സി റഹിം, ബി കെ മനു, ജിബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മാര്‍ ക്രിസോസ്റ്റം മെത്രോപ്പോലീത്തയുമായി നടത്തിയ സംഭാഷണങ്ങളുടെ ഇംഗ്ലീഷ് പതിപ്പ്, ബി എം സുഹറയുടെ ഏറ്റവും പുതിയ നോവല്‍ 'വര്‍ത്തനമാനം', അശോകന്‍ ചരുവിലിന്റെ 'മറവിയില്‍ മറഞ്ഞത്', സി റഹീമിന്റെ 'Beautiful Birds', 'Feathered Friends', ശാലിനി ദേവാനന്ദിന്റെ 'ഏകതാരകം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം വരും ദിവസങ്ങളില്‍ പുസ്തകോത്സവ വേദിയില്‍ നടക്കും.

7 ാം നമ്പര്‍ ഹാളില്‍ ZD 26 ലാണ് ചിന്ത പബ്ലിഷേഴ്സ് പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രവാസി സംഘടനയായ മാസിന്റെ സഹകരണത്തോടെയാണ് ചിന്ത പബ്ലിഷേഴ്സ് മേളയില്‍ പങ്കെടുക്കുന്നത്.

വര്‍ത്തമാനം പുസ്തക പ്രകാശനം

ബി എം സുഹറയുടെ ഏറ്റവും പുതിയ നോവല്‍ 'വര്‍ത്തമാനം' ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ വെച്ച് നവംബര്‍ 1 ന് രാത്രി 9.30-ന് പ്രകാശനം ചെയ്യും. യു എ ഖാദര്‍, വി ടി മുരളിയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

തികഞ്ഞ ജനാധിപത്യത്തോടെ തനിക്ക് ചുറ്റും വളര്‍ന്നുവരുന്ന മതാന്ധതയെയും സ്ത്രീവിരുദ്ധതയെയും 'വര്‍ത്തമാനം' എന്ന നോവലിലൂടെ ചോദ്യം ചെയ്യപ്പെടുന്നു. ഭരണകൂടത്തിന്റെ നിലപാടുകള്‍ സാധാരണ മനുഷ്യരെ എപ്രകാരമാണ് പ്രതിസന്ധിയിലാക്കുന്നതെന്നും ഈ നോവലിലൂടെ വരച്ചുകാട്ടുന്നു.

7 -ാം നമ്പര്‍ ഹാളില്‍ ZD 26 -ലാണ് ചിന്ത പബ്ലിഷേഴ്‌സ് പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

തിളച്ചമണ്ണില്‍ കാല്‍നടയായി

പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ചമണ്ണിൽ കാൽനടയായി എന്ന പുസ്തകത്തിന്റെ റോയൽറ്റി തുക പ്രളയ ദുരിതാശ്വാസത്തിന്.

ഇരുപതാം നൂറ്റാണ്ടില്‍ കേരളമണ്ണിനെ ചൂടുപിടിപ്പിച്ച ഒട്ടേറെ പരിവര്‍ത്തന, സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ നടുവിലൂടെയാണ് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ നടന്ന് മുന്നേറിയത്. വൈവിദ്ധ്യമാര്‍ന്ന അത്തരം അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭൂമിക. കവി, ഭാഷാഗവേഷകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു. ഭാഷയ്ക്കും സാഹിത്യത്തിനും എന്നെന്നും ഓര്‍മ്മിക്കാവുന്ന സംഭാവനകള്‍ നല്കി. ലോകമലയാള സമ്മേളനത്തിലൂടെ ലോകത്തിന്റെ മുന്നില്‍ മലയാളത്തിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടി. ആ അനുഭവങ്ങളുടെ രേഖാരൂപമാണ് തിളച്ചമണ്ണില്‍ കാല്‍നടയായി എന്ന ആത്മകഥ.

കാലം മറക്കാത്ത കഥകള്‍

കെ. ആർ. മല്ലിക എഡിറ്റ് ചെയ്ത് ചിന്ത പ്രസിദ്ധീകരിച്ച 'കാലം മറക്കാത്ത കഥകൾ' എന്ന കഥാ സമാഹാരത്തിന്റെ റോയൽറ്റി തുകയായ ഒരു ലക്ഷം രൂപ പ്രളയ ദുരിതാശ്വാസത്തിലേക്ക് സംഭാവന ചെയ്തു.
കാലത്തിനു മുന്നില്‍ കഥകള്‍കൊണ്ട് സ്ഥാപിച്ച അടയാളങ്ങളുടെ വീണ്ടെടുപ്പാണ് ഈ കൃതി. അറുപതു വയസ്സായ കേരളത്തിന് ചിന്തയുടെ ഉപഹാരം.