കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്‌കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന.