ഒരു ജനകീയകളി എന്ന നിലയില്‍ വോളിബോള്‍ ലോകത്തിലും ഇന്ത്യയിലും വിശിഷ്യ കായിക കേരളത്തിലും, പ്രചരിക്കുകയും അതിലൂടെ നിരവധി താരങ്ങളെ സ്വാധീനിക്കുകയും ചെതിട്ടുണ്ട്. അവര്‍ ആര്‍ജ്ജിച്ച അനുഭവങ്ങളുടെ സാക്ഷാല്‍ക്കാരമാണ്, എം എസ് അനില്‍കുമാറിന്റെ ഈ ഗ്രന്ഥം സമ്മാനിക്കുന്നത്.
കേരളത്തിലെ നഗരങ്ങളെയും
നാട്ടിന്‍പുറങ്ങളെയും ആവേശക്കൊടുമുടിയില്‍ എത്തിച്ച വോളിബോളിന്റെ പിറവിയും
വികാസവും വിശ്വകായിക ഭൂപടത്തിലേക്കുള്ള വ്യാപനവും അടയാളപ്പെടുത്തുന്ന ഗ്രന്ഥം. വോളിബോള്‍ കളിനിയമങ്ങള്‍,
ദേശീയ അന്തര്‍ദേശീയ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലെ പ്രമുഖകളിക്കാര്‍ എന്നിങ്ങനെ വോളിബോളിനെപ്പറ്റി അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം