അറിവിന്റെ പുതിയ ലോകങ്ങള്‍ ഏറെ രസകരമായ കഥകളിലൂടെ പകര്‍ന്നുനല്കുന്ന രീതിയാണ് ബാലസാഹിത്യശാഖയ്ക്കുള്ളത്. ഒരേ സമയം സാദ്ധ്യതകളും പരിമിതികളുമുള്ള ഈ രീതിയെ കൈകാര്യംചെയ്തു വിജയിച്ച എഴുത്തുകാരനാണ് പി ചിന്മയന്‍ നായര്‍. ''ഇലഞ്ഞി '' മുതല്‍ ''കേശുണ്ണി സാറിന്റെ പുസ്പം'' വരെയുള്ള ഇരുപത്തിയെട്ട് കഥകളിലൂടെ കഥാനുഭവത്തിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥാസമാഹാരമാണ് വിരുതന്‍ ശങ്കരന്‍.