വേവുകാലം എന്ന ഈ കാവ്യസമാഹാരത്തില്‍ നാല്പത്തൊന്ന് കവിതകളാണുള്ളത്. വേവിന്റെ കാലമാണിത്. ഈ കാലത്തെ അതിന്റെ സകല രൂക്ഷതയോടെയും അടയാളപ്പെടുത്തുന്നു രാജീവ്. എന്നാല്‍ വേവിന്റെ കവിതകള്‍ മാത്രമല്ല ഇത്. സൗന്ദര്യാനുഭവത്തിന്റെ കൂടി കവിതകളാണ്. കവിത ഏതെങ്കിലും ഒരു തലത്തില്‍ ഒതുക്കേണ്ടതല്ലല്ലോ. സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്കും സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്കും മാറിമാറി സഞ്ചരിക്കാനും മഹാവൃക്ഷത്തെ വിത്തിലേക്ക് എന്നവിധം ബൃഹത്വത്തെ സംക്ഷേപത്വത്തിലേക്കു കൈയടക്കത്തോടെ ഒതുക്കിയെടുക്കാനും കഴിയുന്നു ശ്രീ. കെ ടി രാജീവിന്.
പ്രഭാവര്‍മ്മ