വായനയുടെ വിപ്ലവകരവും സാംസ്കാരികവുമായ ദൗത്യത്തെ അടയാളപ്പെടുത്തുന്ന പുസ്തകം.
സാഫോ, വിക്ടര്‍ ഹ്യൂഗോ, അഡോണിസ്, കാമു, പാബ്ലോ നെരൂദ, ദസ്തയേവ്സ്കി, ദാരിയോഫോ, കസന്ദ്സാക്കീസ്, ഗബ്രിയേല്‍ ഗാര്സ്യാമാര്ക്കേസ്, പൗലോ കൊയ്ലോ, സൂസന് സൊന്റാഗ്, മഹമൂദ് ദര്‍വിഷ്, ഉംബര്‍ട്ടോ എക്കോ, റെയ്നര്‍ മാരിയ റില്കെ, ഷൂസെ സമരമാഗു, ദാലി, സില്‍വിയ പ്ലാത്ത്, സെല്‍മ മീര്‍ബോം, ഐസിന്‍ജര്‍, ജോസഫ് ബ്രോഡ്സ്കി, കോളിന് താബ്രോണ്‍ തുടങ്ങിയവരുടെ സര്ഗലോകത്തേ്ക്കുള്ള സഞ്ചാരമാണ് ഈ കൃതി.വായിക്കുമ്പോള്‍ മനസിനും തലച്ചോറിനും സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ബര്‍ട്രന്റ് റസ്സല്‍ ഹൃദ്യമായൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിങ്ങളുടെ ഇടത്തെ ഹൃദയമാണ് പുസ്തകത്തിലെ ആശയങ്ങളോടും അനുഭവങ്ങളോടും അനുഭാവം പ്രകടിപ്പിക്കുന്നതെങ്കില്‍ നിങ്ങള്‍ ചരിത്രത്തില്‍നിന്ന് പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ വലത്തെ ഹൃദയം അതിനു സന്നദ്ധമാകുന്നുവെങ്കില്‍ തോക്കിനും വെടിയുണ്ടയ്ക്കുമിടയിലൂടെയാകും നിങ്ങള്‍ ചരിത്രത്തിലേക്ക് പ്രവേശിക്കുക.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക