താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളര്‍ന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു.
വര്‍ത്തമാനകാല സംഘര്‍ഷങ്ങള്‍ ഒരു എഴുത്തുകാരിയില്‍ സൃഷ്ടിച്ച പ്രതികരണങ്ങളാണ് ഈ നോവലിന്റെ ഉള്ളടക്കം. സമകാലിക സമസ്യകളെ സധൈര്യം കൈകാര്യം ചെയ്യുന്ന ഈ കൃതി ഒരു കാലഘട്ടത്തിന്റെ അടയാളമായി നിലനില്ക്കും.