'വന്നല' ഒരു ജനതയുടെ ജീവിതഗാഥയാണ്. സ്വന്തം അനുഭവ പരിസരത്തേക്കാള്‍
സ്വസമുദായത്തിന്റെ മുഴുവന്‍ ജീവിതപരിസരത്തേക്കുമാണ് നാരായന്‍ തിരിഞ്ഞുനോക്കുന്നത്.
ഇല്ലിക്കൂട്ടങ്ങളും ഏറുമാടങ്ങളും തേനീച്ചക്കൂടുകളും വിഷപ്പാമ്പുകളും വനജന്തുക്കളും മാത്രമല്ല
ഗോത്രാചാരങ്ങളും അനുഷ്ഠാനങ്ങളും
ജീവിതചര്യകളും അധിനിവേശത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും കൂടിച്ചേരുന്ന
ഒരു വനപ്രദേശത്തേക്കാണ്
നാരായന്‍ വായനക്കാരെ
നയിക്കുന്നത്.
വന്നല മലയാള സാഹിത്യത്തിലും
ആദിവാസി സാഹിത്യത്തിലും
ഒരു പുതിയ അധ്യായമായി മാറും.
ഡോ. പി കെ പോക്കര്‍