ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ
വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ
സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.