കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനുമുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്‌കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനുപകരം നാടകമേയുള്ളൂ. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.