ബി ഷിഹാബ് രചിച്ച പ്രതീകാത്മകമായ ചെറു കവിതകളുടെ സമാഹാരമാണ് ടിഷ്യൂപേപ്പര്‍. നാം വലിച്ചെറിയുന്ന എല്ലാ സൗന്ദര്യങ്ങളുടെയും പ്രതീകമായി ടിഷ്യൂപേപ്പര്‍ നിലകൊള്ളുന്നു. രണ്ടോ നാലോ വരികളില്‍ ആശയങ്ങളുടെ ആഴി ഒളിപ്പിച്ചുവച്ചിരിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും നിറഞ്ഞുനില്ക്കുന്ന ചെറുതിന്റെ മെയ്യഴക് അനുവാചകരെ ആകര്‍ഷിക്കുന്നതാണ്. ഓരോ കവിതയിലും കവി പ്രയോഗിച്ചിരിക്കുന്നത് രാകി മൂര്‍ച്ചകൂട്ടിയ വാക്കുകളാണ്. സമൂഹത്തിലെ എല്ലാ അസമത്വങ്ങളോടും അനീതികളോടുമുള്ള കടുത്ത പ്രതികരണവും പ്രതിഷേധവുമാണ് ഓരോ കവിതയിലും.ാെ
ശശി മാവിന്‍മൂട്