റയില്‍വേ പണിമുടക്ക് അവസാനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അതിനെത്തുടര്‍ന്ന് ദില്ലിയില്‍ അരങ്ങേറിയ ഉപജാപങ്ങളും അനിശ്ചിതത്വങ്ങളും ഈ നോവലില്‍ ആവിഷ്‌കൃതമാകുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ സംഘര്‍ഷാത്മകമായ ഒരദ്ധ്യായം ഇവിടെ ഇതള്‍ വിരിയുന്നു.
1974 ലെ റെയില്‍വേ പണിമുടക്കിന്റെയും തുടര്‍ന്നു പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയുടെയും പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഒരു പാന്‍ ഇന്ത്യന്‍ നോവല്‍. ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുള്‍ വിഴുങ്ങിയ നാളുകളില്‍ ഉണര്‍ന്നിരുന്ന മനുഷ്യരുടെ ജീവിതത്തിന്റെ ചടുലമായ ആവിഷ്‌കാരം. പണിമുടക്ക് എന്ന പോരാട്ടാവസ്ഥയുടെ സമഗ്ര വൈകാരിക തലങ്ങള്‍ ആവിഷ്‌കൃതമാകുന്ന അത്യപൂര്‍വ്വ കൃതി.