മലയാളിയുടെ കാവ്യജീവിതത്തില്‍ ഏഴാച്ചേരിക്ക് തന്റേതായ ഒരിടമുണ്ട്.
അദ്ദേഹത്തിന്റെ ഈ കവിതാസമാഹാരം വായിക്കുന്നതും ഒരര്‍ത്ഥത്തില്‍ അര്‍ത്ഥവത്തായ സാമൂഹ്യ ഇടപെടലാണ് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. മൗലികമായ ചിന്തകളെ തന്റേതായ ശൈലിയില്‍ ചിമിഴിലൊതുക്കി താളാത്മകമായി അവതരിപ്പിക്കുന്നവയാണ് ഏഴാച്ചേരിക്കവിതകള്‍.
ഏത് ഏകാധിപത്യകാലത്തും തന്റെ നിലപാടുകളില്‍ ഉറച്ചുനില്ക്കാന്‍ കഴിയുന്നുവെന്നത് ഏഴാച്ചേരിയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്. ആശയസമ്പന്നമാകുന്ന ഏഴാച്ചേരിക്കവിത താളനിബദ്ധമായ രൂപഭംഗിയില്‍ തിളങ്ങിനില്ക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നതിന് നിലപാടുകളിലെ സ്ഥൈര്യവും ഒരുപക്ഷേ, തടസ്സമായിട്ടുണ്ടാകാം. പക്ഷേ, അതിനപ്പുറത്ത് മലയാളിയുടെ കാവ്യജീവിതത്തില്‍ ഏഴാച്ചേരിക്ക് തന്റേതായ ഒരിടമുണ്ട്.

പി രാജീവ്