പുരുഷാധിപത്യ സാമൂഹിക
ഘടനയോടും പുരുഷാധിഷ്ഠിത
മൂല്യബോധത്തോടും കലഹിച്ചു
കൊണ്ടാണ് ലോകത്തെവിടെയുമുള്ള
വിപ്ലവപ്രസ്ഥാനങ്ങള്‍ അവയുടെ
സമരലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍
ശ്രമിച്ചത്. സ്ത്രീവിമോചനത്തിന്റെയും
സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെയും
പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വിപ്ലവാനുഭവങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുന്ന
ലേഖനങ്ങളും കുറിപ്പുകളും
പ്രസംഗങ്ങളുമാണ് ഇതില്‍
സമാഹരിച്ചിരിക്കുന്നത്. സ്ത്രീവിമോചന
പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും
അനുഭാവികളും നിര്‍ബന്ധമായും
പരിചയപ്പെട്ടിരിക്കേണ്ടവയാണ് ഇതില്‍
ഇ എം എസ് മുന്നോട്ടുവയ്ക്കുന്ന
അഭിപ്രായങ്ങളും നിരീക്ഷണങ്ങളും.