സ്‌ത്രൈണാനുഭവങ്ങളുടെ സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ തീവ്രമായ രാഷ്ട്രീയനിലപാടിന്റെ പ്രഖ്യാപനമാണ്. അടിച്ചമര്‍ത്തലിന്റെ അധികാരവഴക്കങ്ങളെ നിരാകരിച്ചുകൊണ്ട് സ്വതന്ത്രമായ മുന്നേറ്റങ്ങള്‍ സാദ്ധ്യമാക്കുന്ന പെണ്‍ജീവിതങ്ങള്‍ നല്കുന്ന പാഠങ്ങള്‍ ഏറെ പ്രസക്തമാണ്. കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം എന്നു തുടങ്ങി അനവധി മണ്ഡലങ്ങളിലെ അസന്നിഹിതമാക്കപ്പെട്ട പെണ്‍ജീവിതാനുഭവങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്‌ത്രൈണ വൃത്താന്തങ്ങള്‍ എന്ന പഠന ഗ്രന്ഥം. പാശ്ചാത്യ പൗരസ്ത്യദേശങ്ങളിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ ജീവിതത്തിലൂടെയും സാഹിത്യകൃതികളിലൂടെയുമുള്ള സഞ്ചാരങ്ങളും ഈ കൃതിയുടെ ഭാഗമാണ്.