മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാ പദവിയുടെ പശ്ചാത്തലത്തില്‍ മലയാള ഭാഷയുടെ പഴക്കം, പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ഉയര്‍ന്നുവന്ന വാദപ്രതിവാദങ്ങളെക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭാഷാ സ്‌നേഹികള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.