ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുദ്രകൾ പതിപ്പിച്ച് കടന്നുപോയ സിതാറാം യച്ചൂരിയുടെ സംഭാവനകൾ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.
ജെ എൻ യുവിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി ലോകശ്രദ്ധയാകർഷിച്ച രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിലേക്കുള്ള സീതാറാം യച്ചൂരിയുടെ വളർച്ച വ്യക്തമാക്കുന്ന കുറിപ്പുകൾ
സൈദ്ധാന്തികവും രാഷ്ട്രീയവും സംഘടനാപരവുമായ മേഖലകളിലെ സീതാറാമിന്റെ ഇടപെടലുകൾ ലേഖകർ ഓർത്തെടുക്കുന്നു. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പും ശിഥിലമായതിനുശേഷമുള്ള പ്രതിസന്ധികളെ മറികടക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എങ്ങനെ സാധ്യമായി എന്ന് വ്യക്തമാക്കുന്ന അനുഭവ വിവരണങ്ങൾ.
ഹിന്ദു രാഷ്ട്രത്തെ സംബന്ധിച്ചും നിയോലിബറിലസത്തെ സംബന്ധിച്ചും യച്ചൂരി നടത്തിയ സൈദ്ധാന്തിക പഠനങ്ങൾ.