ഒ ഹെന്റിയുടെ കഥകള്‍

ഒ ഹെന്റിയുടെ കഥകള്‍

പേടിച്ചുപോയ മനുഷ്യന്‍

പേടിച്ചുപോയ മനുഷ്യന്‍

സില്‍വിയും ബ്രൂണോയും

കൂടുതൽ വിവരങ്ങൾ
രചയിതാവ് ലൂയിസ് കരോള്‍
ഒരു ജനപ്രിയ ലോക ക്ലാസിക് ഒരു ഫാന്റസി നോവൽ ആയിരിക്കുമെന്ന് കരുതപ്പെടുന്നു.
₹210.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637871
Ist
216
2018
World-Classic
പി ശരത്ചന്ദ്രന്‍
MALAYALAM
ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരനായ എഴുത്തുകാരനായാണ് ലൂയിസ് കരോള്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ നോവല്‍ എന്ന സാഹിത്യശാഖയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയ ഒരാളായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കായുള്ള ഫാന്റസി അദ്ദേഹത്തിന്റെ നോവലുകളുടെ ഒരുവശം മാത്രമേ ആകുന്നുള്ളൂ. ഇന്നു നാം ഏറെ വിലമതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ നോവലുകളും മാജിക്കല്‍ റിയലിസവും അതിന്റെ മുന്‍ഗാമിയെ തെരയുകയാണെങ്കില്‍ ഒരുവേള ലൂയിസ് കരോളിന്റെ സില്‍വി ആന്റ് ബ്രൂണോയെ വഴിയില്‍ സന്ധിക്കാതിരിക്കില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന നോവലാണ് സില്‍വിയും ബ്രൂണോയും. ഈ നോവലില്‍ രണ്ടുകഥകളാണ് സമാന്തരമായി വികസിക്കുന്നത്. ഒന്ന് വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതം, സമൂഹം, തത്ത്വശാസ്ത്രം, സദാചാരം എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകളിലൂടെ പുരോഗമിക്കുമ്പോള്‍ മറ്റേത് അത്ഭുതകഥകളും നിരവധി 'അനുബന്ധങ്ങളും' കവിതകളുമൊക്കെ ചേര്‍ന്ന ഫാന്റസിയാണ്. വിശ്വസാഹിത്യത്തില്‍ ഏറെ പരിഗണിക്കപ്പെട്ട ഈ കൃതിയുടെ മലയാള വിവര്‍ത്തനം വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. പ്രശസ്തനായ ശ്രീ. പി ശരത്ചന്ദ്രന്റേതാണ് വിവര്‍ത്തനം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സില്‍വിയും ബ്രൂണോയും
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!