മനുഷ്യചരിത്രത്തിലുടനീളം ശിക്ഷാവിധികള്‍ നിലനിന്നുപോന്നിരുന്നു. സമൂഹത്തിന്റെ മതരാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കനുസരിച്ച് ശിക്ഷാരീതികളിലും രീതിഭേദങ്ങള്‍ ദര്‍ശിക്കാം. ഭരണകൂടത്തിന്റെ ആവിര്‍ഭാവം ശിക്ഷാവിധികള്‍ക്ക് ആധികാരികത പകര്‍ന്നു. ഭരണകൂടങ്ങള്‍, തങ്ങള്‍ക്കെതിരായ അഭിപ്രായങ്ങളെയും പ്രവൃത്തികളെയും നിഷ്‌കരുണം അടിച്ചമര്‍ത്തിപ്പോന്നു. ജ്ഞാനോദയത്തിനും ആധുനിക ജനാധിപത്യത്തിന്റെ പിറവിക്കും ശേഷം ശിക്ഷാവിധികളില്‍ മാറ്റം വന്നിട്ടുള്ളതായി കാണാം. ശിക്ഷ എന്നാല്‍ എന്താണ്? എന്താണതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍? ശിക്ഷാരീതികളും സമ്പ്രദായങ്ങളും എങ്ങനെ ആവിര്‍ഭവിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ചരിത്രപരവും നിയമപരവുമായ ഉത്തരം കണ്ടെത്താനുള്ള അന്വേഷണമാണീ പുസ്തകം.