കടലും ശരീരവും തമ്മിലുള്ള നിലയ്ക്കാത്ത മുഖാ മുഖമായി ബാലന്റെ ഈ കവിതാസമാഹാരത്തെ വായിക്കാം. രണ്ടിനും ഒരു തരം/തലം നിശ്ചിതത്വവും സ്ഥലബദ്ധതയുമുണ്ട്; അതിരുകളുള്ളപ്പോഴും അവയ്ക്ക് അതീതത്വവും അതിലംഘനശേഷിയും ഉണ്ട്. രണ്ടും ആകാശത്തിനും ഭൂമിക്കുമിടയില്‍ പ്രവര്‍ ത്തിക്കുന്നു; രണ്ടിനും വേലിയിറക്കങ്ങളും ഏറ്റങ്ങളുമുണ്ട്; അവ ആകാശത്തിലേക്ക് ഉന്മുഖമാകുന്നു, ഉയരുന്നു; സ്വന്തം ഭാരത്തില്‍ ഭൂമിയിലേക്ക് താഴുന്നു, ഗുരുത്വാകര്‍ഷണപ്പെടുന്നു.
സി എസ് വെങ്കിടേശ്വരന്‍
പുതുകവിതയുടെ സവിശേഷസ്വരങ്ങള്‍ തിരയടിക്കുന്ന കവിതകള്‍