സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുകയും പിരിഞ്ഞുപോകുകയും ചെയ്ത പല തലമുറകളില്‍പെട്ട ഉദ്യോഗസ്ഥരായ വ്യക്തികളുടെ ജീവിതത്തിന്റെ അടരുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രാജശേഖരന്‍ തന്റെ പ്രമേയത്തിന് രക്തവും അസ്ഥിയും മാംസവുമുള്ള ആഖ്യാനരൂപം നല്‍കിയിരിക്കുന്നത്. വടക്കേ മലബാറില്‍ നിന്ന് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി വന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തത്തില്‍ അയാളുടെ ജീവിതം മാത്രമല്ല മറ്റു പലരുടെ ജീവിതങ്ങളും ഇടകലരുന്നു. നായക കഥാപാത്രത്തിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ജീവിതകഥയെക്കാളുപരി തന്റെ പ്രമേയത്തിന്റെ ഫലപ്രദമായ ആവിഷ്‌കാരത്തിനുതകുന്ന വിധം പലരുടെയും ജീവിതാവസ്ഥകളുടെ ആഖ്യാനം നോവലിലുണ്ട്.
ഡോ. കെ എസ് രവികുമാര്‍