പ്രണയവും നശ്വരതയും ആത്മീയതയും ഗൃഹാതുരത്വവും വര്‍ത്തമാനകാലത്തിന്റേതായ ഒരു ഭാഷ അന്വേഷിക്കുന്നിടത്താണ്' ലിഷ അന്നയുടെ കവിതകള്‍ സംഭവിക്കുന്നതെന്ന് സച്ചിദാനന്ദന്‍ എഴുതുന്നു. സര്‍ഗാസം എന്ന വാക്ക് മലയാളത്തിന് പുതിയ അനുഭവമാണ് നല്കുന്നത്. സ്ത്രീയുടെ വൈകാരികവും വൈയക്തികവുമായ അനുഭവ മേഖലകളിലാണ് ലിഷ തന്റെ കവിതകളെ കണ്ടെത്തുന്നത്. ഈ അനുഭവങ്ങളെ സാമൂഹ്യ ജീവിതവുമായും തന്റെ ചുറ്റുപാടുകളുമായും ബന്ധിപ്പിക്കുവാനും എഴുത്തുകാരി ശ്രമിക്കുന്നുണ്ട്. മലയാള കവിതയിലെ പുതിയ സ്വരങ്ങള്‍ക്കൊപ്പം ലിഷ അന്ന എന്ന കവിയെയും ഞങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നു.