ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരിക പ്രതിനിധാനങ്ങളെ സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകമാണിത്. ദേശീയതയും പൗരത്വവും സിനിമയില്‍ എപ്രകാരം പ്രതിനിധീകരിക്കപ്പെടുന്നുവെന്നും സമകാല രാഷ്ട്രീയത്തില്‍ ഉരുവം കൊള്ളുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങളെ എപ്രകാരം അഭിസംബോ ധന ചെയ്യുന്നുവെന്നും ഈ പുസ്തകം പരിശോധിക്കുന്നു. സിനിമയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത കൃതിയാണിത്.