.വൈദിക കാലഘട്ടത്തിന്റെ ഉല്പന്നമായ ഋഗ്വേദത്തെ വികലവും സങ്കുചിതവുമായി കൈകാര്യം ചെയ്ത് തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കുന്ന പ്രവണതകള്‍ സാംസ്‌കാരിക ദേശീയവാദികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ പാരമ്പര്യത്തിലെ ബഹുസ്വര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും തന്റെ നിരവധി രചനകളിലൂടെ അത് മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത സംസ്‌കൃത പണ്ഡിതന്‍ എന്‍ വി പി ഉണിത്തിരി ഋഗ്വേദത്തിന്റെ മലയാള പരിഭാഷ അവതരിപ്പിക്കുന്നു. ഋഗ്വേദത്തിന്റെ ഉള്ളടക്കത്തിന്റെ മുഴുവന്‍ സംഗ്രഹവും പ്രാതിനിധ്യ സ്വഭാവമുള്ള,തെരഞ്ഞെടുത്ത സൂക്തങ്ങളുടെ പരിഭാഷാ മാതൃകകളും ഉള്‍പ്പെടുന്ന ഗ്രന്ഥം. അക്കാദമിക് ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും സാംസ്‌കാരിക രാഷ്ട്രീയ ചരിത്ര പഠിതാക്കള്‍ക്കും അവശ്യം വേണ്ടിവരുന്ന ബൃഹദ് ഗ്രന്ഥം.
വൈദിക കാലഘട്ടത്തിന്റെ ഉല്പന്നമായ ഋഗ്വേദത്തെ വികലവും സങ്കുചിതവുമായി കൈകാര്യം ചെയ്ത് തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കുന്ന പ്രവണതകള്‍ സാംസ്‌കാരിക ദേശീയവാദികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ പാരമ്പര്യത്തിലെ ബഹുസ്വര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും തന്റെ നിരവധി രചനകളിലൂടെ അത് മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത സംസ്‌കൃത പണ്ഡിതന്‍ എന്‍ വി പി ഉണിത്തിരി ഋഗ്വേദത്തിന്റെ മലയാള പരിഭാഷ അവതരിപ്പിക്കുന്നു. ഋഗ്വേദത്തിന്റെ ഉള്ളടക്കത്തിന്റെ മുഴുവന്‍ സംഗ്രഹവും പ്രാതിനിധ്യ സ്വഭാവമുള്ള,തെരഞ്ഞെടുത്ത സൂക്തങ്ങളുടെ പരിഭാഷാ മാതൃകകളും ഉള്‍പ്പെടുന്ന ഗ്രന്ഥം. അക്കാദമിക് ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും സാംസ്‌കാരിക രാഷ്ട്രീയ ചരിത്ര പഠിതാക്കള്‍ക്കും അവശ്യം വേണ്ടിവരുന്ന ബൃഹദ് ഗ്രന്ഥം.