ആധുനിക മുതലാളിത്തം അതിന്റെ വേരുകള്‍ ഉറപ്പിച്ചത് ആഫ്രിക്കയിലെ ജനസംസ്‌കൃതിയെ നിത്യദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു. കമ്പോളത്തില്‍ മറ്റു ചരക്കുകള്‍ക്കൊപ്പം വിറ്റഴിക്കപ്പെട്ടവര്‍, യൂറോപ്യന്മാരുടെ തോട്ടങ്ങളിലും ഫാം ഹൗസുകളിലും അടിമകളായി തലമുറകള്‍ കഴിയേണ്ടി വന്നവര്‍, ആഫ്രിക്കയിലെ മനുഷ്യരുടെ ദയനീയ കഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട
കലാപങ്ങള്‍,വിമോചനപോരാട്ടങ്ങള്‍ ഇവയൊന്നും വെള്ളക്കാരന്റെ ആഖ്യാനങ്ങള്‍ മുന്‍തൂക്കം നേടുന്ന
ചരിത്ര പാഠപുസ്തകങ്ങളില്‍ നമുക്ക് കണ്ടെത്താനാവില്ല. നാസി ഭീകരത
യെക്കാള്‍ പതിന്മടങ്ങ് ക്രൂരതയാര്‍ന്ന ആ ചരിത്രത്തിലൂടെയൊരു സഞ്ചാരമാണ്,
ആഫ്രിക്കന്‍ മണ്ണില്‍ വിമോചനപോരാട്ടങ്ങള്‍ നടത്തിയവരുടെ രേഖാചിത്രങ്ങളാണ് റെഡ് ആഫ്രിക്ക.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക