അധികമൊന്നും വെളിച്ചം വീഴാത്ത ഇടങ്ങളാണ് ഷാഹുല്‍ ഹമീദ് കെ ടി യുടെ അന്വേഷണതലം. അടക്കിവച്ച ലൈംഗിക കാമനകളും കുറ്റവാസനകളും മനുഷ്യര്‍ക്കൊപ്പം പാര്‍പ്പുറപ്പിച്ചിട്ട് കാലമെത്രയോ കഴിഞ്ഞിട്ടുണ്ടാവണം. മനുഷ്യപ്രവര്‍ത്തികളുടെ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ കഥാകൃത്തുക്കള്‍ക്ക് എന്നും പ്രിയപ്പെട്ട വിഷയമായിരുന്നിട്ടുണ്ട്. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മനുഷ്യ മനസ്സിന്റെ നിഗൂഢസ്ഥലികളിലൂടെയാണ് ഈ സമാഹാരത്തിലെ കഥകള്‍ സഞ്ചരിക്കുന്നത്. ഉള്ള് കിടുങ്ങുന്ന ആഖ്യാനമികവ് ഈ കഥകളുടെ സവിശേഷ അടയാളമാണ്.