ഒരു അംഗീകൃത പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പാഠ്യക്രമമനുസരിച്ചാണ് നമ്മുടെ സ്‌കൂള്‍ സമ്പ്രദായത്തില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കപ്പെടുന്നത്. അംഗീകൃത യോഗ്യതകള്‍ ഉള്ള അദ്ധ്യാപകര്‍ അതു പഠിപ്പിക്കുന്നു. കുട്ടികള്‍ അതു പഠിക്കുകയും വിവിധ നിലകളില്‍ മാര്‍ക്കു നേടി വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. ഇതെല്ലാമായിട്ടും തങ്ങള്‍ പഠിക്കുന്ന പാഠങ്ങളുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ടതും പഠിച്ചിരിക്കേണ്ടതുമായ പല അറിവുകളും വിട്ടുപോകുന്നു. പാഠഭാഗങ്ങളില്‍ പെട്ടതു തന്നെയും ദുര്‍ഗ്രാഹ്യവും വിരസവും ആയതുകൊണ്ട് അവ മനസ്സില്‍ പതിയുകയോ അറിവു വളര്‍ത്തുകയോ ചെയ്യാതെ പോകുന്നു.
ഇതൊരു കുറവുതന്നെയാണ്. ഈ കുറവ് എങ്ങനെ പരിഹരിക്കാം. അദ്ധ്യാപകരെന്ന നിലയില്‍ സമര്‍ത്ഥരും എഴുത്തുകാരുമായ അദ്ധ്യാപകരുടെ കൂട്ടായ്മ ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ തയ്യാറായി. അതിന്റെ ഫലമാണ് സ്‌കൂള്‍ പ്ലസ് എന്ന പുസ്തകപരമ്പര. പാഠപുസ്തകത്തില്‍നിന്ന് പകര്‍ന്നുകിട്ടുന്ന എല്ലാ അറിവിന്റെയും അനുബന്ധ വിവരങ്ങളാണ് ഈ പുസ്തകങ്ങളുടെ ഉള്ളടക്കം. സുഗ്രാഹ്യമായും രസകരമായുമാണ് ഈ പുസ്തകങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്. ഓരോ ക്ലാസിലെയും.