ജോണ്‍ സാമുവലിന്റെ രണ്ടു നോവലുകളാണ്-അലഞ്ഞവരുടെ മൊഴിയും മുക്തിയുടെ തീരവും. വിമോചനത്തെ സംബന്ധിക്കുന്ന കാലദേശങ്ങള്‍ക്കതീതമായ സങ്കല്പനങ്ങളാണ് അലഞ്ഞവരുടെ മൊഴി. അമൂര്‍ത്തതയുടെ സൗന്ദര്യവും കരുത്തും ഈ കൃതിയില്‍ അന്തര്‍ലീനമാണ്. മനുഷ്യരാശിയുടെ അതിജീവനക്കരുത്തിന്റെ ആഖ്യാനമാണീ നോവല്‍. മനുഷ്യന്‍ ചെന്നുപെടുന്ന ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതയാണ് മുക്തിയുടെ തീരം എന്ന നോവലിന്റെ കഥാപരിസരം. അനാഥത്വത്തിലേക്ക് നിപതിക്കുന്ന ഒരു യുവതി. അവള്‍ക്ക് വഴിതെളിക്കേണ്ടവര്‍ തന്നെ സൃഷ്ടിക്കുന്ന തടസ്സങ്ങളെ അതിജീവിക്കുന്നത് കരുത്തുറ്റ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ജോണ്‍ സാമുവല്‍ ഈ കൃതിയില്‍.