ഇതിഹാസങ്ങള്‍ സഞ്ചിത സംസ്‌കാരത്തിന്റെ ഭാഗ മാണ്. രാമായണങ്ങള്‍ പലതുണ്ട്. വാല്മീകി രാമായണത്തില്‍പ്പോലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്ളതായാണ് പണ്ഡിതമതം. മിത്തുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യ ത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാല്‍ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോള്‍ അത് രാഷ്ട്രീയ ആയുധമാകും. രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ്. ഡോ. സങ്കാലിയയുടെ രാമായണപഠനങ്ങള്‍. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്ത:സത്ത ചോരാതെ നിലനിര്‍ത്തുന്നു.