രാമരാജ്യത്തിലെ പുലി ഒരു രാഷ്ട്രീയമനുഷ്യകഥയാണ്. നാടും കാടും കടലും ചോലയും ഒരു ഉടലില്‍ സൂക്ഷിക്കുന്ന ഉലകത്തെ മാറ്റിയെഴുതുകയാണ് അനൂപ്. ഫാസിസത്തിന്റെ തളര്‍ച്ചയും ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയും സമര്‍ത്ഥമായി എഴുതിയ ഈ കഥയില്‍ പുതിയ ലോകക്രമത്തിന്റെ കാഴ്ചപ്പാടുകളുണ്ട്. അക്ഷരവും ഭാഷയും പുസ്തകങ്ങളും കഥാപാത്രങ്ങളും പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന അനൂപിന്റെ കഥകളില്‍ വായിച്ച് വളരുന്ന മനുഷ്യന്റെ ലോകനന്മയാണ് അടിത്തട്ടില്‍ തിളങ്ങിക്കിടക്കുന്നത്. പാരിസ്ഥിതിക സൗന്ദര്യത്തിന്റെ മറ്റൊരു വെളിച്ചവും അവയിലുണ്ട്. കഥ പറച്ചിലിന് നര്‍മ്മത്തിന്റെ നല്ല വിടര്‍ച്ചയും! രാമരാജ്യത്തിലെ പുലി മലയാളത്തിന് പുതിയൊരു ഭാവുകത്വം നല്കുന്നു.
വി ആര്‍ സുധീഷ്