വാമൊഴിയായി പ്രചാരത്തിലിരിക്കുകയും പില്ക്കാലത്തു മാത്രം വരമൊഴിയിലേക്ക് മാറ്റപ്പെടുകയും ചെയ്തതിനാലാവാം ആദികാവ്യമായ രാമായണത്തില്‍ പാഠഭേദങ്ങള്‍ വന്നുചേര്‍ന്നത്. ഇത്തരത്തില്‍ കാലാന്തരേണ വന്ന കൂടിച്ചേരലുകള്‍ക്കു പുറമെ രാഷ്ട്രീയവും സാമൂഹ്യവുമായ കാരണങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗങ്ങളും രാമായണത്തിലുണ്ട്. രാമായണത്തിന്റെ സ്ഥലകാലങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ പല വസ്തുതകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത രാമകഥകളെയും പഠനങ്ങളെയും അതില്‍ ഉള്‍ച്ചേര്‍ന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും ആഴത്തില്‍ പരിശോധിക്കുന്ന കൃതിയാണിത്. മര്യാദാപുരുഷോത്തമനില്‍നിന്നും രൗദ്രരാമനിലേക്കുള്ള രാഷ്ട്രീയ രാമന്റെ വളര്‍ച്ച ഈ കൃതി സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്.