സരളമായ ആഖ്യാനത്തിനുള്ളില്‍ മനുഷ്യജീവിതത്തില്‍ അലയടിക്കുന്ന സമസ്യകളെ കൊണ്ടുവരാനുള്ള ശേഷി അനില്‍ കാഞ്ഞിലശ്ശേരി എന്ന എഴുത്തുകാരനുണ്ട്. നിത്യജീവിതത്തില്‍ സുപരിചിതമായ സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെ സാമൂഹ്യവിഷയങ്ങളായി കൂട്ടിയിണക്കാന്‍ കഴിയുമ്പോഴാണ് ഒരു കൃതി വേറിട്ട ഒരനുഭവമാകുന്നത്. പുറ്റുതേന്‍ എന്ന ഈ കൃതിക്ക് കഥാസൗകുമാര്യത്തിനപ്പുറം ദര്‍ശനത്തിന്റെ ഈടുണ്ട്. അപരിചിതദേശങ്ങളെ തന്റെ ഭാവനാലോകത്തേക്ക് ആനയിക്കാന്‍ കഥാകാരന് കഴിയുന്നു.