പ്രണയാര്‍ദ്രമായ കവിതകളും വിപ്ലവ കവിതകളും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാരനാണ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍. നവോത്ഥാന മൂല്യങ്ങളോടും ആധുനികതയോടും
ജനാധിപത്യത്തോടും ചേര്‍ത്തുവയ്ക്കാവുന്ന പേരാണ്
പുഷ്‌കിന്റേത്. അദ്ദേഹം വരേണ്യ കുടുംബത്തില്‍ പിറന്നു വളര്‍ന്നുവെങ്കിലും താന്‍ ജീവിച്ച കാലത്തിന്റെ അധീശത്വ മൂല്യങ്ങളോട് കലഹിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
പ്രണയാര്‍ദ്രമായ കവിതകളും വിപ്ലവ കവിതകളും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാരനാണ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍. നവോത്ഥാന മൂല്യങ്ങളോടും ആധുനികതയോടും
ജനാധിപത്യത്തോടും ചേര്‍ത്തുവയ്ക്കാവുന്ന പേരാണ്
പുഷ്‌കിന്റേത്. അദ്ദേഹം വരേണ്യ കുടുംബത്തില്‍ പിറന്നു വളര്‍ന്നുവെങ്കിലും താന്‍ ജീവിച്ച കാലത്തിന്റെ അധീശത്വ മൂല്യങ്ങളോട് കലഹിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അക്കാലത്തെ രഹസ്യവിപ്ലവസംഘങ്ങളില്‍ പുഷ്‌കിന്‍
പ്രവര്‍ത്തിച്ചു. തുര്‍ക്കിയില്‍ ഒട്ടോമന്‍ സാമ്രാജ്യത്തത്തിനെതിരെ ജനാധിപത്യത്തിനായി നടന്ന പോരാട്ടങ്ങളില്‍ പുഷ്‌കിന്‍
പങ്കെടുത്തു. കുലീന മൂല്യങ്ങളെ ചോദ്യംചെയ്യുന്ന
നോവലുകളും ചെറുകഥകളും അദ്ദേഹമെഴുതി.
പുഷ്‌കിന്റെ കഥകളില്‍നിന്നും തെരഞ്ഞെടുത്ത
കഥകളാണീ സമാഹാരത്തില്‍. കവിതകളില്‍ നാം
അനുഭവിച്ച പുഷ്‌കിന്‍ സ്പര്‍ശം തീപ്പൊള്ളലായി
ഈ കഥകളില്‍ വികസിക്കുന്നതായി
നാം കാണുന്നു.