മഹാനായ എംഗല്‍സ് തന്റെ കുഞ്ഞുസഹോദരിയായ മേരിക്കെഴുതിയ കത്തുകള്‍. ഈ സ്വകാര്യ കത്തുകളിലൂടെ വെളിപ്പെടുന്നത് എംഗല്‍സ് എന്ന വിപ്ലവകാരിയുടെ ജീവിതത്തിലെ സവിശേഷമായ ഒരു വശമാണ്. നിറഞ്ഞു തുളുമ്പുന്ന മനുഷ്യസ്‌നേഹവും പ്രകൃതിസ്‌നേഹവും സഹജീവികളോടുള്ള കരുതലും നമ്മെ അതിശയിപ്പിക്കും. കുഞ്ഞു സഹോദരിക്കെഴുതുമ്പോഴും ചരിത്രപരതയും രാഷ്ട്രീയ വീക്ഷണവും മുറുകെപ്പിടിക്കുന്ന എംഗല്‍സിനെ നാമിതില്‍ കാണുന്നു. മേരിക്കായി കോറിയിടുന്ന സ്‌കെച്ചുകള്‍, കുഞ്ഞുനാടകം, അനുഭവക്കുറിപ്പുകള്‍ എന്നിവ വായനയുടെ വിസ്മയലോകത്തേക്കു നമ്മെ ക്ഷണിക്കും.