പ്രപഞ്ചത്തിന്റെ മറുവശമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. നാം കാണാത്ത, അനുഭവിക്കാത്ത മറ്റൊരു ലോകത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ. പ്രതിദ്രവ്യം മുതല്‍ ശ്യാമദ്രവ്യവും ശ്യാമഊര്‍ജ്ജവും വരെ, സ്റ്റാഡേര്‍ഡ് മോഡല്‍ മുതല്‍ സൂപ്പര്‍സിമട്രി വരെ, തമോദ്വാരങ്ങള്‍ മുതല്‍ വിരദ്വാരങ്ങളും ശ്വേതദ്വാരങ്ങളും സമയ സഞ്ചാരവും വരെ, ഉന്നത ഊര്‍ജ്ജനിലയിലുള്ള കണികാപരീക്ഷണങ്ങള്‍ മുതല്‍ മള്‍ട്ടി ഡയമെന്‍ഷനുകള്‍ വരെ, ചരടു സിദ്ധാന്തങ്ങളും എം-തിയറിയും ക്വാണ്ടം ഗ്രാവിറ്റിയും വരെ. സര്‍വ്വതിന്റെയും സമ്പൂര്‍ണ്ണ സിദ്ധാന്തം തേടിയുള്ള ശാസ്ത്രാന്വേഷണങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക