മതം അതിന്റെ ആവിര്‍ഭാവകാലത്ത് തികച്ചും പുരോഗമനപരം തന്നെയാണ്. എന്നാല്‍ അത് പൊതുവേ സ്ത്രീ വിരുദ്ധവുമാണ്. മതത്തിന്റെ ദാര്‍ശനികസംഹിത രൂപപ്പെടുത്തിയത് പുരുഷനോടൊപ്പം സ്ത്രീക്ക് പദവി നല്കിയിട്ടല്ല; മറിച്ച് ഉപോല്‍പ്പന്നമായിട്ടാണ്. പുരുഷ കാമനകള്‍ക്ക് പൂരമാകാന്‍ പറ്റിയ ഒരു ജൈവഘടകം മാത്രമായി സ്ത്രീ പരുവപ്പെട്ടു. ഇതിന്റെ കലഹം വിശ്വാസസമൂഹത്തില്‍ പോലും ദൃശ്യമാണ്. എല്ലാ മതത്തിലും തുല്യനിലയില്‍ അല്ലെങ്കില്‍ പോലും.