പറയാതെ പോയത് എന്ന ഈ നോവല്‍ ചിത്രീകരിക്കുന്നത് ഒരു ഗതകാലത്തെയാണ്. ഏഴെട്ടു പതിറ്റാണ്ടിനു മുന്‍പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. മലബാറിലും കൊല്ലത്തും കുട്ടനാട്ടിലുമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകളിലും അമ്പതുകളിലുമായി ജീവിച്ച കുറെ മനുഷ്യരുടെ തീവ്രതയാര്‍ന്ന കഥയാണ് നോവലിസ്റ്റിനു പറയാനുള്ളത്. ആഴമുള്ള ചരിത്രബോധത്താലും സാമൂഹിക ചലനങ്ങളെക്കുറിച്ചുള്ള അവബോധത്താലും പരിപക്വമായ മനസ്സിലുദിച്ച ഈ കഥ കേരള ചരിത്രത്തിലെ രക്തംപുരണ്ട കുറെ താളുകള്‍ അനുവാചകന് മുന്നില്‍ നിരത്തുന്നു. നാട്യങ്ങളില്ലാത്ത, ജൈവികമായി വികസിക്കുന്ന ആഖ്യാന സുഭഗത ഈ നോവലിന് വേറിട്ടൊരിരിപ്പിടം സമ്മാനിക്കുന്നു. ഉത്തരാധുനിക നോവലുകള്‍ക്കു അന്യമായ ദുഃഖ ദുരന്തങ്ങളുടെ തീപ്പൊള്ളലുകള്‍ നമുക്കിതില്‍ അനുഭവിക്കാം. ജാതിഭേദവും ചൂഷണവും ജാതിക്കോയ്മയും സ്ത്രീവിരുദ്ധതയും പുലര്‍ന്നിരുന്ന ശ്വാസംമുട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് ഈ കൃതി അതിന്റെ ജാലകപ്പാളികള്‍ തുറന്നു വയ്ക്കുന്നു.
കെ ജയകുമാര്‍