പ്രകൃതി ഉപാസകനും പക്ഷിനിരീക്ഷകനുമായിരുന്ന ഡബ്ല്യു എച്ച് ഹഡ്‌സന്റെ വിഖ്യാത രചനയാണ് ഒരു ആട്ടിടയന്റെ ജീവിതം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഗ്രാമീണ ബ്രിട്ടണിലെ പ്രകൃതിയെയും മനുഷ്യജീവിതത്തെയുംപറ്റിയുള്ള അത്യ പൂര്‍വ്വമായ ആഖ്യാനമാണീ കൃതി. വില്‍റ്റ്ഷയറിലെ ആട്ടിടയനായിരുന്ന കാലെബ് ബൊകോമ്പിന്റെ ജീവിതമാണീ കൃതിയില്‍ അനാവൃതമാകുന്നത്. ആടുകള്‍, ഇടയന്റെ നായ, ഗ്രാമീണ മനുഷ്യന്‍ ഗ്രാമീണ ചന്തകള്‍ എന്നിവയുടെ ചാരുതമുറ്റിയ ആവിഷ്‌കരണം.