ജീവിതംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയില്‍ കോറിയിടുന്നത്. ഇതില്‍ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും നന്മയുടെ ചെടികള്‍ നട്ടുനനച്ചവളും ഗ്രാമീണ ശാസ്ത്രജ്ഞനും കറുവയുടെ കാമുകനും ഭൂപടങ്ങളെ പ്രണയിച്ചവനും വാസസ്ഥലം തന്നെ ഇന്‍സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്.