ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്‌യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വര്‍ഷം നീണ്ടു നിന്ന ട്രോജന്‍ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് പത്തു വര്‍ഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി.