3-7 days via Indian postal | Special Offer End 2025 FEB 16 on website
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠന-ചികിത്സാ- മേഖല യുടെ വളര്‍ച്ചയില്‍ നിർണ്ണായക പങ്കു വഹിച്ച മനഃശാസ്ത്ര വിദഗ്ദ്ധൻ ഡോ. കെ എ കുമാറിന്റെ
ഓർമ്മക്കുറിപ്പുകളുടെ സമാഹാരം
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠന-ചികിത്സാ- മേഖല യുടെ വളര്‍ച്ചയില്‍ ആദ്യം മുതല്‍ പങ്കെടുക്കുകയും ചികിത്സകന്‍, അധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത സമുന്നത മനഃശാസ്ത്ര വിദഗ്ധനാണ് ഡോ. കെ എ കുമാര്‍. കേരളത്തിലെ മനോരോഗ ചികിത്സ കടന്നു
പോന്ന ദരിദ്രവും അസന്തുലിതവുമായ ഘട്ടങ്ങള്‍ക്കും അതിന്റെ
പടിപടിയായുള്ള പുരോഗതിക്കും ഒരുപോലെ ദൃക്സാക്ഷിയാണ് ഡോ. കുമാര്‍. അതിനാലാണ് ഡോ. കുമാറിന്റെ ആത്മകഥ സ്വന്തം ജീവിതാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും
മാത്രമല്ല, മാനസികചികിത്സയുടെ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയായി മാറുന്നത്. കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ വിലയേറിയ ചരിത്രമാണ് ഡോ. കുമാറിന്റെ ആത്മകഥ. ഹൃദ്യമായ
പാരായണസുഖം നിറഞ്ഞ ഒരു വായനാനുഭവത്തിലേക്ക്
നോവും നിലാവും നമ്മെ ക്ഷണിക്കുന്നു.
സക്കറിയ