ദീര്‍ഘമായ ജനാധിപത്യ പാരമ്പര്യമുള്ള രാജ്യമായിട്ടും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പല നടപടികളും കോടതിയിടപെട്ട് റദ്ദാക്കുന്നത് ഒരുകാലത്ത് പതിവായിരുന്നു. ഇന്ദിരാഗാന്ധി ഏറ്റവും പ്രതാപശാലിയായി രാജ്യം ഭരിച്ചിരുന്ന വേളയില്‍ പോലും കോടതി നടത്തിയ ഇടപെടലുകള്‍ ഓര്‍ക്കുക. ഇന്ന് മൗലികമായ ഭരണഘടനാ മൂല്യങ്ങള്‍പോലും ചവുട്ടിമെതിക്കുന്ന കേന്ദ്ര ഭരണകൂടം കോടതിയെയും നിയമവ്യവസ്ഥയെയുംതന്നെ തങ്ങളുടെ വാലാക്കി മാറ്റുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിയമമണ്ഡലത്തെക്കുറിച്ചുള്ള ആലോചനകള്‍ക്ക് കാലികമായി വലിയ പ്രസക്തിയുണ്ട്. കേരള നിയമസഭാ സെക്രട്ടറിയും മജിസ്‌ട്രേറ്റുമായിരുന്ന ബാബുപ്രകാശിന്റെ നിരീക്ഷണങ്ങള്‍ ഏറെ പ്രാധാന്യം കൈവരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.