ഇന്ത്യയില്‍ സിനിമാ നിര്‍മ്മിതിയുടെ നൂറ് ആണ്ടുകള്‍ പിന്നിടുമ്പോഴും ആദ്യത്തെ ഈ സ്ത്രീസാന്നിദ്ധ്യത്തെ എവിടെയും അടയാളപ്പെടുത്തിക്കണ്ടിട്ടില്ല. എന്തിന്, മലയാള സിനിമയുടെ ചരിത്രത്താളുകളില്‍ പോലും. അവിടെയാണ് വിനു ഏബ്രഹാമിന്റെ നഷ്ടനായിക പ്രസക്തമാവുന്നത്. തിരസ്‌കരിക്കപ്പെട്ട ആ ജീവിതത്തെ കാലത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നതാണ് വിനുവിന്റെയും ഈ നോവലിന്റെയും വലിയ നിയോഗം.
കമല്‍
നഷ്ടനായിക എന്ന നോവലും ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുകയാണ്. അതാകട്ടെ നമ്മുടെ നാട്ടിലെ സിനിമയുടെ ഉത്ഭവകാലത്തിന്റെ ചരിത്രമാണ്. എന്നാല്‍, ഒരു നോവലിസ്റ്റിന്റെ എല്ലാവിധ ഭാവനാസ്വാതന്ത്ര്യങ്ങളും സമൃദ്ധമായി പങ്കെടുത്തുകൊണ്ടുള്ള ഒരു ചരിത്രനിര്‍മ്മിതിയുമാണ് ഇവിടെ സംഭവിക്കുന്നത്.