നാടകരംഗത്ത് സവിശേഷമായ സ്ഥാനം
നേടിയെടുത്ത പ്രശാന്ത് നാരായണന്റെ
അരങ്ങിനെ സംബന്ധിച്ചുള്ള ആധികാരിക
പഠന ഗ്രന്ഥം.
കോറിയിടാന്‍ ഏറെയുള്ള ആഴവും പരപ്പുമുള്ള ലോകമാണ് രംഗകലകളുടെ ലോകം. കടലിനു വിഴുങ്ങാവുന്നതിലുമധികമുള്ള വന്‍കരയാണ് തിയറ്റര്‍. സമാനതകളില്ലാതെ, ലോകരാഷ്ട്രങ്ങളിലെല്ലാം തിയറ്റര്‍ ഇന്ന് പ്രായോഗിക
പാഠശാലകളും രംഗശാലകളും നിര്‍മ്മിച്ചു
കൊണ്ടേയിരിക്കുന്നു. കെട്ടകാലത്തിന്റെ
ദശാസന്ധികളില്‍ ചിലപ്പോള്‍ ഈ മേഖല തളര്‍ന്നുപോയിട്ടുള്ള സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. തളര്‍ന്നതിനേക്കാള്‍ എഴുന്നുവന്ന
ഘട്ടങ്ങളുമുണ്ട് ചരിത്രത്തില്‍.
ഇന്ത്യയില്‍ തിയറ്റര്‍ പുതുയുഗം
കണ്ടുകഴിഞ്ഞു. സുസജ്ജമായ യുദ്ധത്തിനു
സന്നദ്ധരായ നാടകപ്പടയാളികള്‍ ഇന്നിന്ത്യയില്‍ നിരവധിയാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. ശക്തമാണ് ഈ കല. ശക്തരാണ്
പ്രയോക്താക്കളും. ഓരോന്നിനും ഓരോന്നിന്റേതായ വിശദീകരണമഹത്ത്വമുണ്ട്. ഐതിഹാസികതയുണ്ട്. പറയുവാന്‍ ഏറെയുണ്ട്. ഗ്രീക്കില്‍ തുടങ്ങി ഇങ്ങുകേരളക്കരയോളം എത്തിനില്ക്കുന്ന വര്‍ത്തമാനകാല നാടകകാര്യങ്ങള്‍.