ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ രൂപീകരണവും പില്ക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തില്‍
പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ്
പ്രകടമായിരുന്നത്. എന്നാല്‍ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിയെയും
തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴില്‍ വിഭജനവും
വര്‍ഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയില്‍ വര്‍ണ്ണവ്യവസ്ഥ
രൂപപ്പെട്ടത്.