ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുഖാമുഖം
പരിപാടിയുടെ ഡോക്യുമെന്റേഷനാണ് ഈ
പുസ്തകം. ജനകീയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിച്ചു എന്നതും ഇത് സംബന്ധിച്ച് വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രതികരണങ്ങള്‍ എന്തൊക്കെ എന്നതും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തുവര്‍ഷത്തിലേക്ക് നീളുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം വളരെ വിലപ്പെട്ട രേഖയായിരിക്കും.