യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും
സഖാവുമായ ആല്‍ബര്‍ട്ടോ ഗ്രനഡോക്കൊപ്പം
തെക്കെ അമേരിക്കന്‍ ഭൂമികയിലൂടെ ചെ മോട്ടോര്‍
സൈക്കിളില്‍ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന
ഓര്‍മ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്.
ജനജീവിതം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന്
അവര്‍ തിരിച്ചറിയുന്നു. തൊഴിലാളികളുടെ ചാളകളിലൂടെ,
മഞ്ഞു നിറഞ്ഞ പര്‍വ്വത ഭൂമിയിലൂടെ,
ഖനികളിലെ കറുത്ത ജീവിതങ്ങള്‍ക്കിടയിലൂടെ,
പൊടിമണ്‍പാതകളിലൂടെ നടത്തിയ ഈ യാത്രയാണ്
ചെ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയത്.
ഓരോ യുവാവും വായിച്ചിരിക്കേണ്ട പുസ്തകം.
ലക്ഷക്കണക്കിനു വായനക്കാരെ ആകര്‍ഷിച്ച ക്ലാസിക് കൃതി.