ജാനകിയമ്മ എന്ന സ്ത്രീയുടെ അരികു ജീവിതമാണ് ഈ നോവലിലെ പ്രമേയം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവള്‍. ജീവിത പാരാവാരത്തില്‍ ഒറ്റയ്ക്കു തുഴയുമ്പോള്‍ അവളുടെ തണല്‍ തേടിയും അവള്‍ക്കു തണലായും പലരും എത്തിച്ചേരുന്നു. ജീവിതവൃത്തം ഒരുവട്ടം കറങ്ങിത്തീര്‍ക്കുമ്പോള്‍ പലതും ആവര്‍ത്തിക്കപ്പെടുന്നു. മാറിവരുന്ന ഗ്രാമീണക്കാഴ്ചകളും അതിനെ ചുറ്റിപ്പറ്റിയുള്ള സാധാരണ മനുഷ്യരുടെ ജീവിതവും ഈ നോവലിന്റെ സവിശേഷതകളാണ്.