മോഹന്‍ലാല്‍ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യ പരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്‌കാരിക പഠനശാഖയിലെ ആര്‍ജ്ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനഃശാസ്ത്രവും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.