Skip to main content
Submitted by admin on Mon, 12/03/2018 - 14:46

മലയാളത്തിന് മറക്കാനാകാത്ത കൃതിയാണ് ആയുസ്സിന്റെ പുസ്തകം. സി വി ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരനെ വായനക്കാര്‍ അടയാളപ്പെടുത്തിത്തുടങ്ങിയത് ആ നോവല്‍ വന്നതോടെയാണ്. 1983 ഏപ്രില്‍ മാസം മുതലാണത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ: പ്രസിദ്ധീകരിച്ചുതുടങ്ങിയത്. എന്നാല്‍ ആയിരത്തിത്തൊള്ളായിരത്തി  എഴുപതുകള്‍ മുതല്‍ക്കേ സി വി ബാലകൃഷ്ണന്‍ എഴുതിത്തുടങ്ങിയിരുന്നു. ആദ്യാങ്കുരങ്ങളില്‍ത്തന്നെ ഭാവിയില്‍ പടര്‍ന്നുപന്തലിക്കാനിരിക്കുന്ന എഴുത്തുമരത്തിന്റെ പുഷ്ടി കാണാനാകുമെന്ന് നാമറിയുന്നത് അദ്ദേഹത്തിന്റെ ആദ്യകാലം എന്ന ഈ കൃതിയിലൂടെയാണ്. ഏതാനും കഥകള്‍ ഒരു നോവലെറ്റ്, നോവല്‍ ഖണ്ഡങ്ങള്‍ ഒപ്പം ഉപരോധം എന്ന നോവലും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Book Reference